തൃശൂർ പഴുവിൽ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ സ്വദേശിയായ 38 വയസ്സുകാരി സുൽഫത്തിനെ വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃപ്രയാറിൽ തയ്യൽ കട നടത്തുകയായിരുന്നു സുൽഫത്ത്. ഭർത്താവും മകളും കടയിൽ പോയ സമയത്താണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.