പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റി
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഗോവര്‍ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. രണ്ടുപേരില്‍നിന്നും സ്വര്‍ണം കണ്ടെത്തി. സ്മാര്‍ട്ക്രിയേഷന്‍സ് 150 ഗ്രാം സ്വര്‍ണം പണിക്കൂലിയായി വാങ്ങി. ഗോവർധനിൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെടുത്തു. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർ ദാസ്, വിജയകുമാർ എന്നിവരെ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.
ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇ ഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ ഇന്നലെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളുടെ അറസ്റ്റിന് എന്താണു കാലതാമസമെന്ന് ഹൈക്കോടതി എസ്‌ഐടിയോടു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നുള്‍പ്പെടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍ഷില്‍ വച്ചാണ്. ഈ സ്വര്‍ണം ഇടനിലക്കാരനായ കല്‍പേഷ് വഴി ഗോവര്‍ധനു വിറ്റുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍നിന്നു കണ്ടെത്തിയിരുന്നു.