തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിന്റെ മകൻ അഭിരാമിനെ (24) ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വടക്കാഞ്ചേരിയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവമായിരുന്നു. അഭിരാമിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചു.വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു