സിഎൻഎസ് ലുക്കീമിയ രോഗത്തെ പൊരുതി തോൽപ്പിക്കാൻ ഏഴുവയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം അങ്കമാലിയിൽ താമസിക്കുന്ന പ്രദീപിന്റെയും റാണിയുടെയും മകനായ നീലകണ്ഠന് വിദഗ്ധ ചികിത്സ ചൈനയിൽ ലഭിക്കും. പക്ഷേ, 3 കോടിയിലധികം വരുന്ന ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് കുടുംബം.
ഒരു വയസ്സുള്ളപ്പോഴാണ് നീലകണ്ഠന് ലുക്കീമിയ സ്ഥിരീകരിക്കുന്നത്. അന്നുമുതൽ തുടങ്ങിയ പോരാട്ടം. ആശുപത്രികൾ കയറിയിറങ്ങി, കിട്ടാവുന്ന ചികിത്സയൊക്കെയും മകനുവേണ്ടി പ്രദീപും റാണിയും നൽകി. പലപ്പോഴും രോഗം മൂർച്ഛിച്ചു. സഹോദരൻ മൂന്നു വയസ്സുകാരന്റെ മജ്ജയും നീലകണ്ഠനിൽ മാറ്റിവെച്ചു.
വിദഗ്ധ ചികിത്സ ചൈനയിൽ ലഭിക്കും എന്നറിഞ്ഞതോടെ, കുടുംബം പ്രതീക്ഷയിലാണ്. കടം വാങ്ങിയും നല്ലവരായ ആളുകളുടെ സംഭാവനകളിലൂടെയും ആണ് ഇതുവരെയുള്ള ചികിത്സ ചെലവ് കണ്ടെത്തിയത്. ചൈനയിലെ ചികിത്സയ്ക്ക് വേണ്ടി മൂന്നു കോടിയിലധികം രൂപ വേണ്ടിവരും. നമ്മൾ സഹായിച്ചെങ്കിൽ മാത്രമേ, നീലകണ്ഠനെ ഈ രോഗത്തിൽ നിന്നും രക്ഷിക്കാനാവൂ