TOPICS COVERED

അതിശൈത്യത്തില്‍ വിറച്ച് തെന്നിന്ത്യയിലെ കശ്മീര്‍. മുന്നാറില്‍ താപനില പുജ്യം ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന്  രേഖപ്പെടുത്തിയത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്. . സെവൻമലയിൽ ഇന്ന് രാവിലെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ പുലർച്ചെ മഞ്ഞുവീഴ്ചയുമുണ്ട്. വരും ദിവസങ്ങളിൽ താപനില ഇനിയും താഴാനാണ് സാധ്യത. കാറുകളടക്കമുള്ള വാഹനങ്ങള്‍ക്ക് മുകളില്‍ ഐസ് പാളികള്‍ ദൃശ്യമായി.  

രാത്രി അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 23 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടിവരുകയാണ്.

തണുപ്പ് വർധിച്ചതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് ദൃശ്യമായിരുന്നു. കഴിഞ്ഞ സീസണിലെ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു.