കേരള സര്‍വകലാശാല മുന്‍ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെതിരെ പുതിയ നീക്കവുമായി വിസിയും സര്‍വകലാശാലയും. ഇന്നലെ ഡിബി കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ.അനില്‍കുമാറിനെ ജോലിയില്‍പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം അച്ചടക്ക നടപടി നേരിടുകയാണെന്നും കാണിച്ച് സര്‍വകലാശാലയുടെ നിലവിലെ റജിസ്ട്രാര്‍ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ഗുരുതരമായ ചട്ടലംഘനം നടത്തിയവ്യക്തിയാണ് ഡോ.അനില്‍കുമാറെന്നും കത്തു പറയുന്നു. റജിസ്ട്രാറായി പ്രവര്‍ത്തിക്കുമ്പോള്‍ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ ഡോ.അനില്‍കുമാറിനെ വിസി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച പരാതി കോടതിക്ക് മുന്നിലാണ്. സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കാന്‍കോടതി നിര്‍ദേശിച്ചിരുന്നു. വിസി നിയമനത്തില്‍ ഗവര്‍ണര്‍– സര്‍ക്കാര്‍സമവായമുണ്ടായെങ്കിലും കേരള സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ മാറ്റമില്ലാത തുടരുകയാണ്.