സാമ്പത്തിക തട്ടിപ്പില്‍ റിയാലിറ്റി ഷോ താരം ബ്ലസ്‌ലിയുടെ റോള്‍ ചെറുത്. ഹവാല ഇടപാടുകളിലൂടെയടക്കം കോടികള്‍ തട്ടുന്ന സംഘത്തിലെ ചെറിയ കണ്ണിയാണ് ബ്ലസ്‌ലിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ വന്‍ ശ്യംഖലയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ്. ബ്ലസിലിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

22 ലക്ഷം രൂപയുടെ തൊഴില്‍ തട്ടിപ്പും പിന്നാലെയുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടും അന്വേഷിച്ചു പോയ പൊലീസ് കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാട്. അതിലെ ബ്ലസ്‌ലിയുടെ റോള്‍ ചെറുതാണ്, വമ്പന്‍മാര്‍ പുറത്തും, അതാണ് കേസ് അന്വേഷണം രാജ്യത്തിന് പുറത്തേക്ക് പോലും വ്യാപിപിക്കുന്നതിനെ പറ്റി പൊലീസ് പരിശോധിക്കുന്നത്. 

വിവിധയിടങ്ങളില്‍ നിന്ന് തുഛമായ പണം നല്‍കി എടിഎം കാര്‍ഡുകള്‍ വാടകയ്ക്ക് എടുത്ത് അത് വഴി പണം പിന്‍വലിക്കുന്നതിന്‍റെ വിവരങ്ങളും പൊലീസിന് വിവരം ലഭിച്ചു. ഈ അക്കൗണ്ടുകളിലേക്ക് പണം വരുന്നതും നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി ഇപ്പോള്‍ റിമാന്‍റില്‍ കഴിയുന്ന ബ്ലസ്‌ലിയെ ചോദ്യം ചെയ്യുന്നതോടെ ഹവാല ഇടപാട് അന്വേഷണത്തിലേക്കും പൊലീസ് കടക്കും. വിദേശ രാജ്യങ്ങളിലേക്ക് അടക്കം യാത്ര ചെയ്താണ് ഈ സംഘം ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്. 

ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ടാസ്ക്ക് ബേസ്ഡ് ജോലികള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്‍റെ തുടക്കം. ആദ്യം ചെറിയ തുകകള്‍ നല്‍കി ഇരകളുടെ വിശ്വാസം നേടിയ ശേഷം വലിയ തുകകള്‍ ഇവരെ കൊണ്ട് നിക്ഷപിപ്പിക്കും. ഇങ്ങനെ തട്ടിപ്പിലുടെ ലഭിക്കുന്ന പണം മ്യൂള്‍ ബാങ്ക് അക്കൗണ്ട് വഴി  ക്രിപ്റ്റോ കറന്‍സിയാക്കി വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് രീതി. 

ENGLISH SUMMARY:

Financial fraud case focuses on the arrest of reality show star Blessily in connection with financial fraud. The investigation reveals a larger network involved in hawala transactions and cryptocurrency scams, with Blessily playing a minor role.