പാരഡി ഗാന വിവാദത്തില്‍ കേസെടുത്തതില്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത്. പാരഡി ഗാനവിവാദത്തില്‍ സംഘപരിവാറില്‍ ഭിന്നത നിലനില്‍ക്കുകയാണ്. പൊലീസ് നടപടി അനീതിയാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം. പാട്ട് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വിഎച്ച്പിയും അല്ലെന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും നിലപാട് എടുക്കുന്നു.
പാരഡി ഗാനം അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്നതാണെന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ വാദം. അയ്യപ്പനെയും സ്വര്‍ണക്കൊള്ളയെയും കൂട്ടിക്കെടുന്നത് പ്രതിഷേധാര്‍ഷമാണെന്ന് പറഞ്ഞ വിഎച്ച്പി പൊലീസ് കേസെടുത്തതില്‍ പൂര്‍ണപിന്തുണയും അറിയിച്ചു.
പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വാദത്തോട് യോജിപ്പില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. വിശ്വാസത്തെ ഹനിക്കുന്ന ഒരുവരിപോലും ഇല്ല. പരാമര്‍ശിക്കുന്നത് സ്വര്‍ണക്കൊള്ളയെക്കുറിച്ചാണെന്നും ഹിന്ദു ഐക്യവേദി നേതൃത്വം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിനൊപ്പം ബിജെപിയും ഈ പാരഡി ഗാനം ഉപയോഗിച്ചിരുന്നു. ശബരിമല വിശ്വാസത്തിനെതിരായ നിലപാടുകള്‍ എടുത്തിട്ടുള്ള സിപിഎം തന്നെ മതവികാരം വ്രണപ്പെടുന്നുവെന്ന് പറയുന്നത് കാപട്യമാണെന്നാണ് ബിജെപിയുടെ വാദം.