TOPICS COVERED

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം അടുത്ത മാസം. തുറമുഖത്ത് നിന്ന് ദേശീയപാത ബൈപ്പാസിലേക്കുള്ള റോഡിന്‍റെ ഉദ്ഘാടനവും നടക്കും. 

കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയ വിഴിഞ്ഞം തുറമുഖം അടുത്ത ചുവടുവയ്പ്പ്പിന് ഒരുങ്ങുകയാണ്. മന്ത്രി വി.എൻ വാസവൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം അടുത്തമാസം നിർവഹിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചശേഷം അന്തിമ തീയതി പ്രഖ്യാപിക്കും. ബൈപ്പാസിലേക്കുള്ള റോഡിൻറെ ഉദ്ഘാടനവും ഇതിനൊപ്പം നിർവഹിക്കും. ഇതോടെ, കരമാര്‍ഗമുള്ള ചരക്ക് നീക്കത്തിനും തുടക്കമാവും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3ന് വാണിജ്യ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവുമെന്നായിരുന്നു പ്രതീക്ഷ. കണക്കുക്കൂട്ടൽ എല്ലാം തെറ്റിച്ച് ഒരു വർഷം കൊണ്ട് 13.25 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 636 കപ്പലുകള്‍ വന്ന് പോയതിലൂടെ 97 കോടി രൂപയുടെ നികുതി വരുമാനവും സര്‍ക്കാരിന് കിട്ടി.

ENGLISH SUMMARY:

Vizhinjam Port is gearing up for its second phase of construction, scheduled to begin next month. This expansion will further enhance Kerala's infrastructure and economic growth, building upon the port's initial success.