pottiye-kettiye-song

പോറ്റിയെ കേറ്റിയേ ഗാനത്തിനെതിരെ കേസ്. സൈബര്‍ ഓപ്പറേഷന്‍സ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് വാദം. വരികളടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തത്. പരാതി വ്യാപകമെന്നും പൊലീസ്

അയ്യപ്പ ഭക്തി ഗാനത്തിന്‍റെ പാരഡിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം നേരത്തെ പറഞ്ഞിരുന്നു. പ്രചാരണത്തിനുപയോഗിച്ച  ഗാനം ചട്ടലംഘനമാണെന്നും മതധ്രുവീകരണ ശ്രമമുണ്ടെന്നും കാട്ടിയാണ് കമ്മിഷനെ സമീപിക്കുക. 

സ്വാമി അയ്യപ്പനെ ചേര്‍ത്തുള്ള പാരഡി ചട്ടലംഘനമാണ്. അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതാണ്. കോണ്‍ഗ്രസും ലീഗും ചേര്‍ന്നാണ് ഇത്തരത്തില്‍ പാട്ട് ചെയ്തത്. ജില്ലാ നേതൃയോഗം തീരുമാനിച്ച് ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. ആദ്യം പരാതി നല്‍കിയ പ്രസാദ് കുഴിക്കാലയുമായി പാര്‍ട്ടിക്ക് ബന്ധമില്ല.

തോല്‍വിയുടെ യഥാര്‍ഥ കാരണം പരിശോധിക്കാതെ സിപിഎം പാട്ടിനെ പേടിച്ചു നടക്കുന്നു എന്ന് പി.വി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു.പാട്ട് ഇനിയും പാടും. സിപിഎം നേരിട്ട് പരാതി നല്‍കിയാല്‍ വിഷയം വീണ്ടും ചര്‍ച്ചയാകും.അവഗണിക്കണമെന്നുെ അല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തടക്കം തിരിച്ചടിയാകും എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്ക് ഉണ്ട്.

ENGLISH SUMMARY:

The 'Pottiye Kettiye' song controversy involves a complaint filed against a parody of an Ayyappan devotional song. The complaint alleges that the song hurts religious sentiments and violates election rules.