പത്തനംതിട്ട കോന്നിയില്‍ കെഎസ്.ഇ.ബി.കരാര്‍ ജീവനക്കാന്‍ ഷോക്കേറ്റു മരിച്ചു.കലഞ്ഞൂര്‍ സ്വദേശി സുബീഷ് ആണ് മരിച്ചത്.സബ്സ്റ്റേഷനില്‍ നിന്ന് ഓഫ് ചെയ്ത ലൈനില്‍ വൈദ്യുതി വന്നതില്‍ ദുരൂഹത ഉണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.

കോന്നി മുരിങ്ങമംഗലം ഭാഗത്താണ് അപകടം രാവിലെ മുതല്‍ പോസ്റ്റ് മാറ്റിയിടലും ,ലൈന്‍ മാറ്റല്‍ ജോലിയിലും ആയിരുന്നു സുബീഷ് അടക്കമുള്ള ജീവനക്കാര്‍.സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതിയും ഓഫ് ചെയ്തിരുന്നു.ഉച്ചയ്ക്ക് ശേഷമാണ് അപകടം.

അതിവേഗം കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.വീഴ്ചയിലും സാരമായ പരുക്കുണ്ട്.വകുപ്പ് തല അന്വേഷണം നടത്തുമെന്നും സംഭവസ്ഥം പരിശോധിച്ച ശേഷം വിശദ റിപ്പോര്‍ട്ട് എന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു

ENGLISH SUMMARY:

KSEB accident in Konni results in the tragic death of a contract worker. An investigation has been launched following the electrocution of the worker during maintenance work.