road

നിർമാണം അവസാനഘട്ടത്തിലേക്കെത്തി ആലപ്പുഴ അരൂർ–തുറവൂർ ഉയരപാത. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപു പാത ഗതാഗതത്തിന് തുറന്നുകൊടുക്കാം എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പാത യഥാർത്ഥ്യമാകുന്നതോടെ ഗതാഗതതടസം മാറുന്നതിനൊപ്പം യാത്ര വേഗത്തിലാകും.

അരൂർ–തുറവൂർ ഉയരപ്പാതയുടെ അവസാന റീച്ചായ തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള 3.5 കിലോമീറ്റർ പാതയിൽ തുറവൂർ ജംക്‌ഷൻ മുതൽ പാട്ടുകുളങ്ങര വരെയുള്ള ഭാഗത്ത് നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇതുവരെ ഉണ്ടായിരുന്ന ഗതാഗത തടസ്സങ്ങളും പ്രയാസങ്ങളുമൊക്കെ പാത തുറന്നുകൊടുക്കുന്നതോടെ ഇല്ലാതാകും.

ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ സൈക്കിൾ പാതയുടെ നിർമാണം ഏതാണ്ട് അവസാനഘട്ടത്തിൽ ആണ്. കാനയോടു ചേർന്നാണ് കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ചു സൈക്കിൾ പാതയൊരുക്കുന്നത്.

ENGLISH SUMMARY:

Aroor-Thuravoor Elevated Highway construction is nearing completion in Alappuzha. The new highway is expected to alleviate traffic congestion and reduce travel time significantly.