എല്‍ഡിഎഫില്‍ എത്തിയതിന് ശേഷമുളള രണ്ടാമത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അപ്രതീക്ഷിത തിരിച്ചടി. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ഉള്‍പ്പെടെ രണ്ടില ചിഹ്നം മിക്കയിടത്തും കൊഴിഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ വാര്‍ഡില്‍ ജയിച്ചതും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.

കോട്ടയം ജില്ലയില്‍ മാത്രം 461 സീറ്റുകളില്‍ മല്‍സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് മിക്കയിടത്തും കാലിടറി. രണ്ടിലചിഹ്നക്കാര്‍ പാലാ നഗരസഭയില്‍ പത്തിടത്ത് മാത്രമാണ് പിടിച്ചു നിന്നത്. പാലാ നഗരസഭ ഭരണം പിടിക്കാനും കഴിഞ്ഞില്ല.പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ വീട് ഉള്‍പ്പെടുന്ന അരുണാപുരം വാര്‍ഡില്‍ കോണ്‍ഗ്രസിലെ രജിത പ്രകാശാണ് ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ മല്‍സരിച്ച പത്തില്‍ നാലിടത്ത് ജയം. കോണ്‍ഗ്രസുകാരനായ ജിം അലക്സിനെ പാര്‍ട്ടി അംഗത്വം കൊടുത്ത് ജയിപ്പിച്ചത് മാത്രമാണ് ജോസ് കെ മാണിക്ക് ആശ്വാസം.

           

ചിലയിടങ്ങളില്‍ സിപി െഎയേക്കാളും പരിഗണന നല്‍കിയാണ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിനെ ചേര്‍ത്തു നിര്‍ത്തിയത്. സംസ്ഥാമൊട്ടാകെ ആയിരത്തിഇരുന്നൂറിലധികം സീറ്റുകളില്‍ മല്‍സരിച്ചിട്ടും നേട്ടമുണ്ടായില്ല. 

ENGLISH SUMMARY:

Kerala Congress M election setback is evident in the recent local body elections. The party faced unexpected losses, including in the ward of party chairman Jose K Mani.