കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.
കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ നേതാക്കളില്‍ പലരും സ്ഥിരമായി എത്താറുള്ള ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ പറയുന്നു. പള്‍സര്‍ സുനിയടക്കമുള്ള കുറ്റവാളികള്‍ക്ക് ഇന്നലെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചത്.