chithrapriya-death

മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടേതെന്ന പേരില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ മറ്റാരുടെയോ ആണെന്നും ആ ദൃശ്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കുടുംബം. പൊലീസാണ് നേരത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'പുറത്തുവന്ന ഒരു സിസിടിവി ദൃശ്യത്തിലും ചിത്രപ്രിയ ഇല്ല.  ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും' ബന്ധു ശരത് ലാല്‍ അഭ്യര്‍ഥിച്ചു. 

ഈ മാസം ആറിനാണ് മലയാറ്റൂര്‍ മണ്ടങ്ങാമറ്റം സ്വദേശി ചിത്രപ്രിയയെ കാണാതായത്. പത്താം തിയതി ഉച്ചയോടെ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള മണപ്പാട്ട് ചിറയ്ക്ക് സമീപത്ത് നിന്നാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു. 

ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന ചിത്രപ്രിയ അവധിക്കായി നാട്ടി‌‌ലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ രക്തം പുരണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായിരുന്നു. മദ്യലഹരിയിലാണ് കൊലപ്പെടുത്തിയതെന്നും സംശയത്തെ തുടര്‍ന്നാണ് കൊലയെന്നുമായിരുന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. 

ENGLISH SUMMARY:

The family of Chitrapriya, the degree student murdered in Malayattoor, has requested the public and media to stop circulating CCTV visuals that were earlier released by the police, stating that those images are not of the victim. Chitrapriya (20) went missing on the 6th of this month, and her partially decomposed body was found on the 10th near her house in an empty plot near Manappattu Chira, Malayattoor. The discovery of a deep head injury suggested murder. The family, through a relative, confirmed that Chitrapriya does not appear in any of the circulating CCTV footage and asked for the visuals to be withdrawn.