TOPICS COVERED

മലയാറ്റൂരില്‍ ക്ഷേത്രത്തില്‍ താലമെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയ ചിത്രപ്രിയയ്ക്ക് സംഭവിച്ച ദാരുണാന്ത്യം നാടിനെയാകെ വേദനയിലാക്കി. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.

Also Read: അരുംകൊലയിലേക്ക് നയിച്ചത് സംശയം മൂലമുള്ള തര്‍ക്കം; ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍...

ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കിൽ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടിൽ തയാറാക്കി വച്ചിരുന്നു.  ശനിയാഴ്ച്ച മുതല്‍ കാണാതായ ചിത്രപ്രിയയ്ക്കായി വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ചിലര്‍ അലനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. അലനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. കൊലപാതകത്തിൽ വേറെയാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. 

ക്രൂരമായ മര്‍ദനമാണ് ചിത്രപ്രിയ നേരിട്ടത്. തലയിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയില്‍ ഒന്നില്‍ക്കൂടുതല്‍ മുറിവുകളുണ്ട്, ശരീരത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. ദേഹത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി അലനുമായി തെളിവെടുപ്പിനുള്ള ഒരുക്കത്തിലാണ് പൊലീസ്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

Malayattoor murder case: Chithrapriya was brutally murdered, and Alan has been arrested. The police are continuing their investigation to determine if anyone else was involved in this crime.