മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ അറസ്റ്റില്‍. പ്രതി കുറ്റസമ്മതം നടത്തി. കൃത്യം നടത്തിയത് മദ്യലഹരിയിലാണെന്നും സംശയം മൂലമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
Also Read: ചിത്രപ്രിയയ്ക്കു സമീപം വെട്ടുകല്ലുകള്‍ കൂട്ടിയിട്ടു; രക്തം പുരണ്ട നിലയില്‍
ഈ മാസം ആറിന് കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമായിരുന്നു മൃതദേഹം. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാൽ കൊലപാതകമെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു.
ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമായിരുന്നു മൃതദേഹം. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് ഗ്രാമപ്രദേശമായ മുണ്ടങ്ങാമറ്റം. നാലു ദിവസം മുന്‍പ് മകളെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. നാലുദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.