രാഹുൽ മാങ്കൂട്ടത്തിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴിയിൽ പ്രകടമായ വൈരുധ്യങ്ങളുണ്ടെന്ന് കോടതി. പരാതി നൽകാൻ വൈകിയതിനെക്കുറിച്ച് പല ഘട്ടങ്ങളിലും വ്യത്യസ്തമായ ന്യായങ്ങളാണ് പരാതിക്കാരി പറഞ്ഞിട്ടുള്ളത്. കൂടാതെ, "പരാതിക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന പ്രതിഭാഗത്തിൻ്റെ വാദം പൂർണമായി തള്ളിക്കളയാനാവില്ലെന്നും" കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം രാഹുലിന് അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ ആരോപണങ്ങളില്‍ എടുത്ത ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ഇതോടെ രണ്ട് കേസുകളിലും അറസ്റ്റ് ഭയക്കാതെ രാഹുലിന് തല്‍ക്കാലം പുറത്തിറങ്ങാം.
കര്‍ശന വ്യവസ്ഥകളെടെയാണ് സെഷന്‍സ് കോടതിയുടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരര്‍ക്ക് മുന്‍പില്‍ ഹാജരായി ഒപ്പുവയ്ക്കണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം. പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാനോ, പരാതിക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനോ പാടില്ല. ചോദ്യം ചെയ്യലിന് ഹാജരായാല്‍ രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്താം. പക്ഷെ ജാമ്യത്തില്‍ വിട്ടയക്കണം.
വിധിയുടെ പുര്‍ണ പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. ആദ്യത്തെ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി 15ന് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം രാണ്ടാമത്തെ കേസിലെ സര്‍ക്കാരിന്‍റെ അപ്പീലും എത്തും. ചുരുക്കത്തില്‍ ഹൈക്കോടിതിയായിരിക്കും ഇനി രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ വിധി നിര്‍ണയിക്കുക.