രണ്ടാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിലെത്തി ഒപ്പിടണം. രണ്ട് ദിവസങ്ങളിലായി വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പറയും വരെ രാഹുലിന്‍റെ അറസ്റ്റും കോടതി ശനിയാഴ്ച തടഞ്ഞിരുന്നു. രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ക്രൂരമായി ആക്രമിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.