സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ എടത്വയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. എടത്വ കുന്തിരിക്കൽ സ്വദേശി മെറീനയാണ് മരിച്ചത്. രാത്രി ഏട്ടര മണിയോടെയായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ മെറീനയെ ഭർത്താവ് ബൈക്കിൽ വിളിച്ചുകൊണ്ടു വരുമ്പോഴായിരുന്നു അപകടം. ബൈക്കും ബസ്സും കൂട്ടിയിടിച്ചപ്പോൾ തെറിച്ചുവീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങി. മറീനയുടെ ഭർത്താവ് ഷാനോ കെ. ശാന്തനും ഗുരുതര പരിക്കുണ്ട്. ഷാനോ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറം കോട്ടക്കല്‍ പുത്തൂരില്‍ രാവിലെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ കുട്ടി മരിച്ചു. ഒന്‍പതുവയസുകാരി റീം ഷാനവാസാണ് മരിച്ചത്. ലോറി ഒട്ടേറെ വാഹനങ്ങളില്‍ ഇടിച്ചായിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസ് വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു. ദേശീയപാതയില്‍ പാലക്കാട് നാട്ടുകലിലാണ് അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.