രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ ക്രൂരമായ പീഡനം നടന്നതായി അതിജീവിത. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി. അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘എനിക്ക് നിന്നെ ബലാല്‍സംഗം ചെയ്യണം’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു.
ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിതയുടെ മൊഴിയുണ്ട്. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാനായി രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിതയുടെ മൊഴി. കേരളത്തിന് പുറത്തുവച്ചാണ് മൊഴിയെടുത്തത്. കേസുമായി മുന്നോട്ടുപോകാന്‍ ഭയമെന്നാണെന്നും അതിജീവിത പറഞ്ഞു. ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ കേരളത്തിന് പുറത്ത് നിന്നാണ് അതിജീവിതയുടെ മൊഴിയെടുത്തത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.
അതിജീവിത കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയ ഇമെയില്‍ വിലാസം ഉപയോഗിച്ചാണ് പൊലീസ് മൊഴിയെടുക്കാനുള്ള സമയം ചോദിച്ചത്. മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ച് യുവതി മറുപടി നല്‍കി. രാഹുലിനെതിരെ പൊലീസിന് രേഖാമൂലം പരാതി നല്‍കും. അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ വിവാഹം കഴിക്കാമെന്നുപറഞ്ഞ് ഹോംസ്‌റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെണ് യുവതിയുടെ പരാതി. ബലാല്‍സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ അറിയിച്ചുവെന്നും യുവതി കെപിസിസി പ്രസിഡന്റിന് അയച്ച ഇമെയിലില്‍ പറഞ്ഞിരുന്നു.
നടുക്കുന്ന വിവരങ്ങളാണ് യുവതിയുടെ മൊഴിയില്‍ ഉള്ളത്. ‘മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടു. ആദ്യത്തെ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹവാഗ്ദാനം പിന്‍വലിച്ചു.’ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം മുഖേനയാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞെന്നും മൊഴിയിലുണ്ട്.
തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയി വീട്ടുകാരുമായി സംസാരിച്ചു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള ആദ്യം വീട്ടുകാര്‍ യോജിച്ചില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ സമ്മതിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
വിവാഹം കഴിക്കുമെന്ന് ഉറപ്പായശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ കാണാനെത്തി. അവിടെ നിന്ന് പെണ്‍കുട്ടിയെ ഒരു കാറില്‍ കയറ്റി ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.