നടി ആക്രമണ കേസിൽ ദിലീപിനെ കുറ്റവിമുക്തൻ ആക്കിയത് ആഘോഷമാക്കി ആരാധകർ. കോടതി പരിസരത്ത് മധുരം വിതരണം ചെയ്തായിരുന്നു ആഘോഷം.
രാവിലെ മുതൽ തന്നെ കോടതി മുറ്റത്തേക്ക് പ്രവേശനം പൊലീസ് ഗേറ്റിൽ നിയന്ത്രിച്ചതോടെ കോടതിക്ക് മുന്നിലെ റോഡിൽ തിക്കുംതിരക്കും. വിധി എന്താകുമെന്ന് ആശങ്ക ഉണ്ടായിരുന്നതിനാൽ ദിലീപ് വന്നപ്പോഴും വലിയ ബഹളങ്ങളൊന്നും ഉണ്ടായില്ല.
കേസിലെ ആദ്യ ആറ് പ്രതികളെമാത്രം ശിക്ഷിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെ ആവേശം. ദിലീപിനെ കുറ്റവിമുക്തമാക്കി എന്ന് കോടതി വിധിച്ചതോടെ പുറത്ത് ആവേശം അണപൊട്ടി. ദിലീപിനെതിരായി തുടർച്ചയായി വാർത്ത നൽകിയെന്നതിൻ്റെ പേരിൽ മാധ്യമങ്ങൾക്കു നേരെയും പ്രതിഷേധം.