File photo
രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങളുടെ സ്ക്രീനിങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിപിഎം മുന്‍ എംഎല്‍എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലചിത്രപ്രവര്‍ത്തക കത്തയച്ചത്. തുടര്‍ന്ന് പൊലീസ് ചലച്ചിത്രപ്രവർത്തകയിൽ നിന്ന് വിവരം തേടി. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ അറിയിച്ചു. തിരുവനന്തപുരത്ത് IFFK സ്ക്രീനിങ് വേളയില്‍ ഹോട്ടല്‍ മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കത്തില്‍ വിശദീകരിക്കുന്നു.
അതേസമയം, ചലച്ചിത്ര പ്രവര്‍ത്തക തെറ്റിദ്ധരിച്ചതാകാമെന്നു പി.ടി കുഞ്ഞുമുഹമ്മദ് വിഷയത്തില്‍ പ്രതികരിച്ചു. താന്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും പി.ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.