ബലാൽസംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാവലയം കോണ്‍ഗ്രസിന്റേതാണ്. രാഹുലിന്റെ മാത്രം കഴിവുകൊണ്ടല്ല അയാള്‍ ഒളിച്ചിരിക്കുന്നത്.  രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണ്. കോടതി പരിഗണിക്കുന്നതിനാലാണ്  അറസ്റ്റ് ചെയ്യാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

Also Read: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു; വിശദവാദം കേള്‍ക്കണമെന്ന് ഹൈക്കോടതി


രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ  അടുത്ത നടപടി എന്താണെന്ന് കാത്തിരിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ചെയ്യേണ്ടതൊക്കെ ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

അതേസമയം, രാഹുൽ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നു കെ. മുരളീധരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് രാഹുൽ . ജാമ്യം കിട്ടുകയോ കിട്ടാതെയോ ഇരിക്കട്ടെ . 

കർണാടകയിൽ സംരക്ഷണം ഒരുക്കി എന്നത് പൊലീസ് വാദമാണ്. സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടോ? . സംസ്ഥാന ഡിജിപി മറ്റ് ഡിജിപിമാരുമായി ബന്ധപ്പെടണം  . 

അല്ലാതെ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്നു കെ. സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി കൊണ്ടുപോകാനായിരുന്നു നീക്കം. 

കയ്യെത്തും ദൂരെ ഉണ്ടായിട്ട് പിണറായിയുടെ പൊലീസിന് പിടിക്കാൻ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 

ENGLISH SUMMARY:

Rahul Mankootathil case is currently a hot topic in Kerala. Chief Minister Pinarayi Vijayan accuses Congress of protecting Rahul, while Congress leaders state he is no longer part of the party and the law will take its course.