ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടതുറന്ന് 19 ദിവസം പിന്നിടുമ്പോൾ പതിനാറര ലക്ഷം ഭക്തർ ദർശനം പൂർത്തിയാക്കിയതായാണ് ദേവസ്വം കണക്ക്. ഇന്ന് പുലർച്ചെ മുതൽ ഉച്ച വരെ 49795 ഭക്തർ ദർശനം നടത്തി.
മണിക്കൂറിൽ 4600 ഭക്തർ എന്ന നിലയിലാണ് ഇപ്പോൾ സന്നിധാനത്ത് ദർശനം തുടരുന്നത്. കഴിഞ്ഞ രണ്ടുദിവസം സന്നിധാനത്ത് തിരക്ക് വളരെ കുറയാവിയിരുന്നെങ്കിൽ ഇന്ന് രാവിലെ നല്ല തിരക്ക് അനുഭവപ്പെട്ടു. വൈകിട്ടോടെ മുക്കാൽ ലക്ഷത്തോളം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ക്യൂ നിൽക്കാതെ ദർശനത്തിന് അവസരം ലഭിച്ച നിർവൃതിയിലാണ് അയ്യപ്പഭക്തർ.
അതിവേഗം ദർശനം പൂർത്തിയാക്കി അയ്യപ്പന്മാർ മലയിറങ്ങുന്നതിനാൽ പതിനെട്ടാം പടിക്ക് താഴെ നടപ്പാന്തലിൽ മാത്രമാണ് ഭക്തർ കാത്ത് നിൽക്കേണ്ട സാഹചര്യം ഉള്ളത്.