രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍. പഴ്സണല്‍ സ്റ്റാഫ് അംഗത്തെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും തിരുവനപുരത്തേക്ക് കൊണ്ടുപോയതായി സൂചന. നിലവില്‍ എസ്.ഐ.ടി. കസ്റ്റഡിയിലുള്ളത് മൂന്നുപേരാണ്. ഇവര്‍ ഒളിവില്‍പോകാന്‍ രാഹുലിനെ സഹായിച്ചെന്ന് എസ്.ഐ.ടി.
യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് മുന്‍കൂര്‍ ജാമ്യമില്ല. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മുന്‍കൂര്‍ ജാമ്യംതേടി രാഹുല്‍ ഹൈക്കോടിയെ സമീപിക്കും. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. എട്ടാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അവസാന ലൊക്കേഷന്‍ കാസര്‍കോട് നിന്ന് 58 കിലോമീറ്റര്‍ അകലെ കര്‍ണാടകയിലെ സുള്ള്യയിലാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ണാടക അതിര്‍ത്തിയില്‍ രാഹുലിനായുള്ള തിരച്ചില്‍ ശക്തമായി.
ബലാല്‍സംഗക്കേസില്‍ എട്ടാം നാളും ഒളിവിൽ തുടരുന്ന രാഹുലിന് പിന്നാലെ എസ് ഐ ടി. രാഹുലിന് ബെംഗളൂരുവിൽ സഹായം ചെയ്തു നൽകിയ മലയാളി ഡ്രൈവറെയും ഹോട്ടൽ ഉടമയെയും അന്വേഷണ സംഘം കസ്റ്റിഡിയിൽ എടുത്തു ചോദ്യം ചെയ്യ്തു. എട്ടാം നാളും ഒളിവിൽ തുടരുകയാണ് രാഹുൽ. സ്ഥിരമായി ഒരു കേന്ദ്രമില്ല , പ്രദേശിക സഹായം തേടിയാണ് കേരള - കർണാടക അതിർത്തിയിലൂടെയുള്ള പരക്കം പാച്ചിൽ. രാഹുൽ ബെംഗലൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥനത്തിൽ എസ് ഐ ടി അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല. മലയാളി ഡ്രൈവർ ജോസിനെയും ഹോട്ടൽ ഉടമയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെ രാഹുലിനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞുവെന്ന് വിവരം. ഇന്നലെ കർണാടകയിലെ സുള്ള്യയിലും അന്വേഷണ സംഘം രാഹുലിനെ ട്രാക്ക് ചെയ്തിരുന്നു.
കർണാടക അതിർത്തി വഴി കാസർകോടോ വയനാടോ എത്തി രാഹുൽ കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും എസ് ഐ ടി കാണുന്നു. അതിനു മുൻപ് പിടികൂടിയാൽ 24 മണിക്കൂറോളം രാഹുലിനെ ചോദ്യം ചെയ്യാൻ കഴിയുമെന്നതാണ് എസ് ഐ ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം.