rahul-and-premkumar

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസില്‍ സൈബര്‍ ലോകത്തിന് താക്കീതുമായി പ്രേംകുമാര്‍. രാഹുല്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന നടിയുടെ ചുവന്ന കാറിന് പിന്നാലെ പോകരുതെന്നാണ് പ്രേംകുമാറിന്‍റെ മുന്നറിയിപ്പ്. സൈബര്‍ അധിക്ഷേപത്തെ ബാലന്‍സ് ചെയ്യാനുള്ള ഷാഫിയുടെ ട്രാപ്പായിരിക്കാം അതെന്നാണ് പ്രേംകുമാര്‍ പറയുന്നത്. 

ആ ചുവന്ന കാറിനെ ഫോളോ ചെയ്യരുത്.  ഉദ്ധരിതലിംഗ സ്പെഷ്യലിസ്റ്റുകൾക്ക് നന്നാക്കൽ പോസ്റ്റിട്ട് ബാലൻസാനുള്ള ഷാഫി ട്രാപ്പാവാമത് എന്നാണ് പ്രേം കുമാര്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

കാർ, അതിൻ്റെ നിറം, അതിൻ്റെ ഉടമസ്ഥൻ/ ഉടമസ്ഥയായ സിനിമ താരം ഇതെല്ലാം ട്രാപ്പാണ്. ആളുകൾ ചുമന്ന കാർ തപ്പിയിറങ്ങും. അതിനെ കുറിച്ച് സൈബർ ഇടങ്ങളിൽ പോസ്റ്റുകൾ വരും. അവസാനം സിനിമാതാരത്തിനെതിരെ സൈബർ ആക്രമണം എന്ന നിലവിളിയുമായി ഇപ്പൊൾ പൊത്തിൽ ഒളിച്ചിരിക്കുന്ന സകല സാംസ്കാരിക നായകരും പുറത്തിറങ്ങും. മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള നിവേദനം തയ്യാറാകും. ഒപ്പിടും. പിന്നെ സകല പെര്‍വേർട്ടുകളും അതിന്‍റെ പേരിൽ ഇടതുപക്ഷത്തിന്‍റെ നെഞ്ചത്ത് കയറാൻ തുടങ്ങും.സഖാക്കളോട്. ചുവന്ന  കാർ ഒരു ട്രാപ്പാണ്. അതിൽ കൊത്തരുത്. അപേക്ഷയാണ്. എന്നാണ് കമന്‍റ് ബോക്സിലെ ഒരു വിശദീകരണ കമന്‍റ്. 

ENGLISH SUMMARY:

Rahul Mamkootathil case involves a warning against cyber attacks. Premkumar cautions against following the actress's red Polo car, suggesting it's a trap to balance cyber defamation.