AI ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
കടുവകളുടെ സെൻസസ് എടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയതിനിടെ കാണാതായ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ഫോറസ്റ്റർ വിനിത, ബി.എഫ്.ഒ (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് സുരക്ഷിതരായി കണ്ടെത്തിയത്.
ഇരുതോട് ഭാഗത്തുനിന്നാണ് ഇവരെക്കുറിച്ചുള്ള നിർണ്ണായക വിവരം ലഭിച്ചത്. തിരച്ചിൽ സംഘം ഉടൻ തന്നെ ഈ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. കടുവകളുടെ കണക്കെടുപ്പിനായാണ് ഈ മൂവർ സംഘം ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയത്.
ഇന്നലെ വൈകുന്നേരം തിരികെയെത്തേണ്ട ഇവർക്ക് ഫോൺ റേഞ്ച് ലഭിക്കാത്തതുകൊണ്ട് ബന്ധപ്പെടാൻ കഴിയാതെ വനത്തിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പുറത്തെത്തിച്ച ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും.