രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് നിഗമനം. കാര്‍ തലേദിവസം പാലക്കാട്ടേക്ക് എത്തിച്ചു. നടിയുടേതാണ് ഈ ചുവന്ന കാര്‍ എന്നാണ് പുറത്തുവരുന്ന സൂചന. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.
അതേസമയം രാഹുലുമായി ബന്ധമുള്ള നടിമാരാരൊക്കെയെന്ന ചോദ്യമാണ് കാറുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവന്നതോടെ ഉയരുന്നത്. അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ചടങ്ങിന് നടിമാരെത്തുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ തിരുവനന്തപുരത്ത്എത്തിയില്ലെന്ന് പൊലീസ്. രാഹുലിന്റേത് ഒളിവിലല്ലെന്ന് തോന്നിപ്പിക്കാനുള്ള നീക്കമാണെന്നും പൊലീസ്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി നീക്കങ്ങള്‍ നടത്തി. കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തും. സംസ്ഥാന വ്യാപക നിരീക്ഷണത്തിനും പൊലീസ്.
രാഹുലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഡിലീറ്റ് െചയ്ത നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. ഡിവിആര്‍ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു. കെയര്‍ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തതെന്നാണ് സംശയം. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കേസിലെ അതിജീവിതയെ അപമാനിച്ചതില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും . ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്ന രാഹുലിനെ വഞ്ചിയൂര്‍ മജിസ്റ്റേറ്റ് കോടയിലാണ് ഹാജരാക്കുക. കേസില്‍ മറ്റൊരു പ്രതിയായ സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.