താന്‍ വിവാഹബന്ധമൊഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതിയുടെ മൊഴി. മാനസികമായി തകര്‍ന്ന തന്നെ ആശ്വസിപ്പിക്കാനെത്തി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായെന്നും യുവതി പറയുന്നു. പരാതി നല്‍കിയ യുവതിയുടെ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നെന്ന് ഡോക്ടര്‍ മൊഴി നല്‍കി.    

പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗർഭിണിയായിരിക്കെ കഴിച്ചത്. ഡോക്ടറുടെ നിർദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകൾ കഴിപ്പിച്ചത് അതീവ ഗുരുതര സ്ഥിതിയിലെത്തിച്ചു. അമിത രക്തസ്രാവം മൂലം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മാനസികമായും തകർന്ന ഇവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണു വിവരം. ആശുപത്രി രേഖകൾ യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.

രാഹുലിന്റെ നിർദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നൽകിയ ഗുളികകൾ കഴിക്കുകയായിരുന്നുവെന്നാണു യുവതിയുടെ മൊഴി. തുടർന്നുള്ള രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയ ഡോക്ടറിൽനിന്നാണു പൊലീസ് മൊഴിയെടുത്തത്. 2 ഗുളികകളാണു ജോബി നൽകിയത്. അതേസമയം യുവതിക്കെതിരായ സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ യുവതിയുടേതു തന്നെയാണെന്നുറപ്പിക്കാൻ അന്വേഷണ സംഘം അവ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു കൈമാറി. കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിന്റെ ശബ്ദ സാംപിളുകളും ഇത്തരത്തിൽ പരിശോധിക്കാനാണു പൊലീസിന്റെ നീക്കം. 

ENGLISH SUMMARY:

Rahul Mankootathil rape case is a sensitive issue being investigated in Kerala. A woman alleges rape and forced abortion, leading to a police investigation and cyber harassment.