രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ഇരയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വിഡിയോ കോടതി പരിശോധിച്ച ശേഷമമാണ് ജാമ്യം നിഷേധിച്ചത്. 

അതിജീവിതയുടെ വിവരങ്ങളും തൊഴിൽ സ്ഥാപനവും വെളിപ്പെടുത്തുന്ന രീതിയില്‍ വിഡിയോ ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് രാഹുലിനെതിരായ കേസ്. ഇതിന്റെ കൃത്യമായ തെളിവുകൾ രാഹുലിന്റെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഹുലിന്‍റെ വിഡിയോ ജഡ്ജി കണ്ടതിന് ശേഷം ഇതിനെ തെളിവായി എടുത്തുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്. 

പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ ഈശ്വര്‍ കള്ളക്കേസിനെ നിയപരമായി നേരിടുമെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും പറഞ്ഞു. ഇന്നലെ രാത്രിയാണ് രാഹുലിനെ പൗഡിക്കോണത്തെ വീട്ടിലെത്തി കസ്റ്റഡിലെടുത്തത്. 

ENGLISH SUMMARY:

Rahul Easwar's bail has been denied in the sexual assault case involving Rahul Mankootathil MLA. The court rejected his bail application after reviewing evidence revealing the victim's identity.