ഏകാദശി വ്രതശുദ്ധിയുടെ ദർശന പുണ്യം തേടി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. ദശമി ദിവസമായ ഇന്നലെ തുടങ്ങിയ തിരക്ക് ദ്വാദശി ദിവസമായ നാളെ രാവിലെ വരെ തുടരും.
ദേവസ്വം വക ഉദയാസ്മതന പൂജയോടെ ഏകാദശി ദിവസത്തെ വിളക്കാഘോഷം തുടങ്ങി. കാഴ്ചശീവേലിയില്‍ കൊമ്പന്‍ ഇന്ദ്രമെന്‍ സ്വര്‍ണക്കോലമേറ്റി. പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് മൂന്നാനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. പല്ലശന മുരളിയുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം. തിരിച്ചെഴുന്നള്ളിന് ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരവും അകമ്പടിയായി. ക്ഷേത്രനട നാളെ രാവിലെ വരെ അടയ്ക്കില്ല. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പൊലീസിനെയും വോളന്‍ഡിയര്‍മാരേയും നിയോഗിച്ചു. പ്രസാദ ഊട്ടിന് പതിനായിരകണക്കിനാളുകള്‍ എത്തി. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങി നാളെ വെളുപ്പിന് സമാപിക്കും.