രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി എസ്ഐടി കണ്ടെത്തി. കേസ് വന്നതിന് പിന്നാലെ രാഹുൽ ഫ്ലാറ്റിലെത്തുകയും മറ്റൊരു കാറിൽ മടങ്ങുകയും ചെയ്തെന്നാണ് നിഗമനം. ഈ നിർണായക ദൃശ്യങ്ങളാണ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്ന് സംശയിക്കുന്നു. ഡിവിആർ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം കെയർ ടേക്കറെ ചോദ്യം ചെയ്യും.
ബലാൽസംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുന്നത്. രാഹുൽ ബന്ധപ്പെടാൻ സാധ്യതയുള്ള 20ലധികം പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. രാഹുലിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫിനെയും ഉടനടി പിടികൂടിയേക്കും
രാഹുൽ മാങ്കൂട്ടത്തിലിന് ആയി അടൂരിലും പത്തനംതിട്ടയിലും പരിശോധന നടത്തി പോലീസ്. ഉറ്റ സുഹൃത്ത് ഫെന്നി നൈനാന്റെ അടൂരിലെ വീട്ടിലായിരുന്നു പരിശോധന . അമ്മ മാത്രമുള്ളപ്പോൾ പരിശോധന നടത്തി, ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് ഫെന്നി പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അടൂർ നഗരസഭയിലെ സ്ഥാനാർത്ഥിയായ ഫെന്നി ഈ സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂട്ടുപ്രതി ജോബിയെ തേടി പോലീസ് മൈലപ്രയിലെ സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തി.