രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസിൽ സാമൂഹ്യ പ്രവർത്തകനായ രാഹുൽ ഈശ്വർ കസ്റ്റഡിയിലായി. തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയതിനാണ് നടപടി.

അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക്  കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.

ENGLISH SUMMARY:

Rahul Eswar is in custody following allegations of publicly shaming a survivor in the Rahul Mankootathil case. The Thiruvananthapuram Cyber Police took action after registering a case based on the survivor's complaint.