അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ കബറടക്കം വിദേശത്തുള്ള മകൻ എത്തിയ ശേഷം ചൊവ്വാഴ്ച നടക്കും. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലും വീട്ടിലും പൊതുദർശനത്തിന് ശേഷം അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിൽ ആകും കബറടക്കം. ജമീലയുടെ അന്ത്യം പാർട്ടിക്ക് വലിയ നഷ്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുസ്മരിച്ചു.
അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന ജമീലയെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആധുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന ജമീല രാത്രി 8.40 ഓടെയാണ് അന്തരിച്ചത്. കഴിഞ്ഞ ഒന്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൻ എത്തിയശേഷം ചൊവ്വാഴ്ച പൊതു ദർശനത്തിന് ശേഷം അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിൽ ഖബറടക്കും.
പഞ്ചായത്ത് മെമ്പർ ആയി തുടങ്ങിയ ജമീല, എംഎല്‍എ ആയി വരെ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അനുസ്മരിച്ചു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടയാൾ ആണെന്ന് മന്ത്രി റിയാസ്.