പദവി തെളിയിക്കുന്ന ബോര്‍ഡിന്‍റെ വലുപ്പം കൂടിയാല്‍ മാത്രമേ ബഹുമാനമേറൂ എന്ന് കരുതുന്നവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ വക തിരുത്ത്.
ഔദ്യോഗിക വാഹനത്തില്‍ പതിപ്പിച്ചിരുന്ന ബോര്‍ഡ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ ചട്ടത്തിനനുസരിച്ച് ചെറുതാക്കി നിയമവിധേയ വലുപ്പമാക്കി. വൈകാതെ ദേവസ്വം ബോര്‍ഡിലെ മറ്റ് വാഹനങ്ങളുടെയും എഴുത്ത് ഈ രീതിയിലേക്ക് മാറുമെന്നും നിയമം പാലിച്ച് യാത്ര ചെയ്യുന്നതാണ് ഉചിതമെന്നും കെ. ജയകുമാര്‍ മനോരമ ന്യൂസിനോട്.
മൂന്നാഴ്ച മുന്‍പ് വരെ പ്രസിഡന്‍റ് പദത്തിലെ ബോര്‍ഡിന് ഇത്രയേറെ വലുപ്പം. കഴിഞ്ഞദിവസം തുടങ്ങി കാര്യമായ മാറ്റം. അളവ് കുറഞ്ഞു. മലയാളം മാറി ഇംഗ്ലീഷിലായി. ഔദ്യോഗിക വാഹനങ്ങളില്‍ പതിപ്പിക്കാവുന്ന ബോര്‍ഡുകളുടെ അളവ് ഈ മട്ടിലായിരിക്കണമെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്‍റെ ഉത്തരവിലുള്ളത്. നിയമവിധേയമായ യാത്രയാണ് അഭികാമ്യമെന്ന് കെ. ജയകുമാര്‍.