ആശുപത്രികളിലെത്തി ആക്രമണം നടത്തുന്നവരെ കരാട്ടെയിലൂടെ നേരിടാൻ ദന്തഡോക്ടർമാർ. തിരുവല്ലയിലെ 20 ദന്തരോഗ വിദഗ്ധരാണ് സ്വയം പ്രതിരോധ പരിശീലനം പൂർത്തിയാക്കിയത്.
ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും എതിരായ അതിക്രമങ്ങൾ കൂടിയപ്പോഴാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഒരു തീരുമാനമെടുത്തത്. ഇനി കയ്യുംകെട്ടി നോക്കി നിക്കില്ല. നല്ല ഉശിരോടെ പ്രതിരോധിക്കും. ഡോക്ടർമാർക്കൊപ്പം കുടുംബാംഗങ്ങളും മൂന്നുമാസത്തെ പരിശീലനം പൂർത്തിയാക്കി.