സന്നിധാനത്തേക്കുള്ള ശരണപാതയിൽ പ്രകൃതി ഒരുപാട് അത്ഭുതങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്. കാനന പാതയിലൂടെ എത്തുന്നവർക്ക് ആശ്വാസമാകുന്ന ഒരിടമാണ് ഗബരിമല സന്നിധാനത്തിൻ്റെ വിളിപാട് അകലെയുള്ള ഉരക്കുഴി. ഉരക്കുഴയിൽ മുങ്ങി കുളിക്കുന്നത് അയ്യപ്പ ഭക്തർക്ക് ഏറെ നിർവൃതി നൽകുന്നു.

നിത്യഹരിത വനമാണിത്... ഈ കാട് അയ്യപ്പന്മാർക്ക് നൽകുന്ന ഒരു ഊർജ്ജം അത് ശരിക്കും അനുഭവിച്ചറിയാൻ ഉള്ളതാണ്... വനത്തിൻ്റെ ഭംഗയിൽ ഉരക്കുഴിയിൽ കുളിക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കുമ്പള തോട്ടിലെ പാറക്കെട്ടിൽ നിന്നും താഴെയ്ക്ക് പതിക്കുന്നതാണ് ഉരക്കുഴി വെള്ളച്ചാട്ടം. 

കാടിൻ്റെ ഗന്ധമാണ് ഉരക്കുഴയിലെ ഈ വെള്ളത്തിന്.  ഉരൽക്കുഴിയിൽ എത്തി കുളിക്കുന്നവർ ഒരു കാരണവശാലും ഈ കാടിനെയും കാട്ട് ചോലകളെയും മലിനമാക്കരുത്. വളരെ കുറച്ച് പേർ ചെയ്യുന്ന ഈ പ്രവൃത്തി കാടിൻ്റെ ആവാസ് വ്യവസ്ഥയെ ബാധിക്കും. ആത്മീയ യാത്ര മാത്രമല്ല ശബരിമല നൽകുന്നത്. അത് മനുഷ്യ മനസിനെ സ്വീധിനിക്കുന്ന ഇത്തരം അനുഭങ്ങൾ കൂടിയാണ്.

ENGLISH SUMMARY:

Urakuzhi Waterfall is a serene location near Sabarimala that offers a rejuvenating experience to pilgrims. It provides spiritual enrichment and a connection with nature, urging visitors to preserve the area's pristine environment.