മൂന്നാറില്‍ സ്കൈ ഡൈനിങിനിടെ വിനോദസഞ്ചാരികള്‍ കുടുങ്ങി. ആനച്ചാലിലാണ് സംഭവം. ക്രെയിന്‍ ഉപയോഗിച്ച് 120 മീറ്ററാണ് പേടകം ഉയര്‍ത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇപ്പോള്‍ താഴെ ഇറക്കാന്‍ കഴിയുന്നില്ല. മലപ്പുറത്ത് നിന്നുള്ള സഞ്ചാരികളും മൂന്ന് ജീവനക്കാരും മൂന്ന് മണിക്കൂറോളമായി മുകളില്‍ കുടുങ്ങിയ നിലയിലാണ്. അര മണിക്കൂറിനകം പേടകം താഴെയിറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡിടിപിസിയോട് സംഭവത്തിന്‍റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.