ഫയല്‍ ചിത്രം
എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. വിദേശയാത്രക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫസല്‍ ഗഫൂറിനെ വിമാനത്താവള അധികൃതര്‍ മടക്കി അയച്ചു. ഇ.ഡി യുടെ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് യാത്ര വിലക്കിയത്.
അതേസമയം, ഇ–മെയിലിലാണ് നോട്ടിസ് ലഭിച്ചതെന്നും അതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമായിരുന്നു നടപടിയോട് ഫസല്‍ ഗഫൂറിന്‍റെ പ്രതികരണം. ഇന്ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ വിവരം പറഞ്ഞപ്പോള്‍ മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇഡി വിളിപ്പിച്ചെതന്ന് അറിയില്ലെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.