രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതിനല്‍കി. ലൈംഗികപീഡന പരാതിയാണ് കൈമാറിയത്. രാഹുല്‍–യുവതി ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് ശബ്ദരേഖ. യുവതിയുടെ പരാതിയോടെ എംഎല്‍എയ്ക്കു കുരുക്ക് മുറുകിയിരിക്കുകയാണ്. മുഖ്യമന്ത്രി പരാതി പൊലീസിന് കൈമാറും. ഇതോടെ അറസ്റ്റിനും തുടര്‍ നടപടികള്‍ക്കും സാധ്യതയുണ്ടാകും.
പരാതിയ്ക്കു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ രംഗത്തെത്തി. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെപോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും– രാഹുല്‍ കുറിച്ചു.