തലസ്ഥാനത്തിന് പുതുമയായി ഇന്ത്യൻ നാവിക സേനയുടെ സംഗീത വിരുന്ന്. നാവിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് നിശാഗന്ധിയിൽ നേവി ബാൻഡ് അവതരിപ്പിച്ചത്. നിശാഗന്ധിയിൽ തിങ്ങി കൂടിയവർക്ക് പുതുമയുള്ളൊരു കാഴ്ചയായി യൂണിഫോം ധരിച്ച നാവിക സേനാംഗങ്ങളുടെ ബാൻഡ് മേളം. പാശ്ചാത്യ ,ക്ലാസിക്കൽ സംഗീതവും ജനപ്രിയ സംഗീതലും എല്ലാം ഒന്നിനു പുറകെ ഒന്നായി.
വിവിധ സേനാ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ സംഗീത വിരുന്ന് ആസ്വദിക്കാനെത്തി. കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ സംഗീതജ്ഞരാണ് ബാൻഡ് അവതരിപ്പിച്ചത്.
ആദ്യമായി തലസ്ഥാനം വേദി ആകുന്ന നാവിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് ബാൻഡ് സംഘടിപ്പിച്ചത്. ഡിസംബർ നാലിന് ശംഖുമുഖത്താണ് നാവിക ദിനാചരണം.