കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്തപരിശോധന ഫലത്തില്‍ അടിമുടി പിഴവ്. രക്തഗ്രൂപ്പ് മാറി. ഇതിനു പുറമെ, വൈറസ് രോഗമായ എച്ച്.സി.വി. പോസിറ്റീവാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. പരാതി നല്‍കിയിട്ടും നടപടിയില്ല.
കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ എം.കെ.ശിവദാസനാണ് താലൂക്ക് ആശുപത്രിയില്‍ രക്തം പരിശോധിക്കാന്‍ പോയത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്നു രക്തപരിശോധന നിര്‍ദ്ദേശിച്ചത്. കയ്യില്‍ ശസ്ത്രക്രിയയ്ക്കു മുമ്പ് രക്തപരിശോധന വേണമായിരുന്നു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്തംപരിശോധിച്ചപ്പോള്‍ ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവ്. യഥാര്‍ഥത്തില്‍ ബി പോസിറ്റീവാണ് രക്തഗ്രൂപ്പ്. ഇതിനു പുറമെ, വൈറസ് രോഗമുണ്ടെന്ന ഫലവും. സംശയം തോന്നി മൂന്നു ലാബുകളില്‍ പരിശോധിച്ചു. വൈറസ് രോഗമില്ല. ഗ്രൂപ്പ് ബി പോസിറ്റീവ് തന്നെ. മറ്റു ലാബുകളില്‍ നടത്തിയ പരിശോധനകളുടെ ചെലവ് വേണമെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതരെ അറിയിച്ചു. പക്ഷേ, ഗൗനിച്ചില്ല.
സംഭവത്തില്‍ കുടുംബം ഡി.എം.ഒയ്ക്കു പരാതി നല്‍കി. കുറ്റക്കാരായ ലാബ് ജീവനക്കാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം