കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവം ഹോര്‍ത്തൂസിന് കൊച്ചിയില്‍ തിരിതെളിഞ്ഞു. അക്ഷരങ്ങളുടെ ആഘോഷ കാര്‍ണിവലിന് നടന്‍ മമ്മൂട്ടി ദീപംതെളിയിച്ചു. കേരളം വൈവിധ്യങ്ങളുടെ ഉദ്യാനമാണെന്നു താരം പറഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ഥിച്ചവരെ ഓര്‍ത്തപ്പോള്‍ അത് ബോധ്യമായി. താന്‍ അഹങ്കാരിയെന്ന് പറഞ്ഞവര്‍ വരെ പ്രാര്‍ഥിച്ചു. മലയാളിയുടെ സാമൂഹിക മൂലധനം സഹവര്‍ത്തിത്വമാണെന്നും മമ്മൂട്ടി പറഞ്ഞു. ഇതിനിടെ തനിക്ക് ‘മമ്മൂട്ടി’ എന്ന് പേരിട്ട സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചു. എടവനക്കാട് സ്വദേശി ശശിധരനെയാണ് മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ചത്. പലരും താനാണ് ആ പേരിട്ടതെന്ന് അവകാശപ്പെട്ടിരുന്നെന്നും താരം പറഞ്ഞു.
സംവാദ വേദികളും നിലപാട് തറയും രാവിലെ മുതൽ സജീവമായിരുന്നു. ഗാസയിലെ നോവുകൾ ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അബ്ദുല്ല മുഹമ്മദ് അബു ഷവേഷ് പങ്കുവച്ചു. ടി പത്മനാഭൻ, എൻ.എസ് മാധവൻ എന്നിവർ രാവിലെ വിവിധ സെഷനുകളിൽ പങ്കെടുത്തു. നിലപാടുതറയിൽ ബിനോയ് വിശ്വവും എം വി ഗോവിന്ദനും ഫെമിനിച്ചി ഫാത്തിമ ഫെയിം ഷംല ഹംസയും പങ്കെടുത്തു.