sabarimala

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. ഈ തീർഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 8 ലക്ഷം കഴിഞ്ഞു. സന്നിധാനത്ത് ഇന്നും നിയന്ത്രണങ്ങൾ തുടരും. മഴ മാറി നിൽക്കുന്നതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. 1 മിനിറ്റിൽ പതിനെട്ടാംപടി ചവിട്ടുന്നവരുടെ എണ്ണം ശരാശരി 60 മുതൽ 65 വരെയാണ് . ഇത് 80 മുതൽ 85 വരെ ആക്കുകയെന്നതാണ് ദേവസ്വം ബോർഡിൻ്റെയും പൊലീസിൻ്റെയും ലക്ഷ്യം.

പതിനെട്ടാംപടിയിലെ വേഗത ഇനിയും വർദ്ധിപ്പിച്ചാൽ മാത്രമേ വേഗത്തിൽ ഭക്തർക്ക് ദർശനം സാഫല്യം നേടാനും ക്യൂയിലെ കാത്തുനിൽപ്പ് കുറയ്ക്കാനും കഴിയൂ. ഇന്നലെ 950000 മുകളിൽ ഭക്തർ മല ചവിട്ടി. പുലർച്ചെ മുതൽ തുടരുന്ന ഭക്ത ജനത്തിരക്ക് കണക്കിലെടുത്താൽ ഇന്ന് രാത്രി നട അടക്കുമ്പോൾ 1 ലക്ഷത്തിന് മുകളിൽ ഭക്തർ ദർശനം നടത്തി മല ഇറങ്ങും.

ENGLISH SUMMARY:

Sabarimala pilgrimage witnesses a surge in devotee footfall, crossing 800,000 this season. Authorities are implementing measures to manage the crowd and expedite darshan, aiming to increase the flow rate at the sacred steps.