blo-thirur

എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് സ്ത്രീകൾ ഉൾപ്പെടെ ഉള്ള സമയത്ത് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്​തതാണ് പ്രകോപനമായത്. 

വീട്ടില്‍ കൊണ്ടുവന്നു ചെയ്​തുകൂടെ എന്ന് നാട്ടുകാര്‍ ചെയ്​തപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒയുടെ മറുപടി. നാട്ടുകാര്‍ വിഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോണ്‍ എടുത്ത് വിഡിയോ റെക്കോര്‍ഡ് ചെയ്​തിരുന്നു. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായതോടെയാണ് ബിഎല്‍എ എഴുന്നേറ്റുനിന്ന് ക്യാമറക്ക് നേരെ മുണ്ടുയര്‍ത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ മുഖം മാറ്റി. 

എസ്ഐആര്‍ ജോലി സമ്മര്‍ദവുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെയും ജീവനൊടുക്കുന്നതിന്‍റെയും വാര്‍ത്തകള്‍ക്കിടയിലാണ് നാട്ടുകാരോട് അപമര്യാദയായി പെരുമാറിയ ബിഎല്‍എയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ENGLISH SUMMARY:

Malappuram news incident involving a BLO exhibiting indecent behavior during SIR Enumeration Form distribution has sparked public outrage. The incident highlights the pressures faced by BLOs amid concerns about workload and related issues in Kerala.