ശ്രീപത്മനാഭത്തിലെ മുറജപത്തിന്‍റെ ഭാഗമായ ജലജപത്തില്‍ പങ്കാളിയാകാന്‍ പെരുഴയത്തും നൂറുകണക്കിന് ഭക്തര്‍. ജലജപം അഞ്ചാംദിവസത്തിലേക്ക് കടന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ജലജപം നേരില്‍കാണാന്‍ ഭക്തര്‍ക്ക് അവസരമൊരുങ്ങിയത്. സന്ധ്യാനേരത്ത് പത്മതീര്‍ഥത്തിന്‍റെ കരയിലെ കാഴ്ചയിലേയ്ക്ക്.
പത്മതീര്‍ഥക്കരയിലെ സന്ധ്യനേരങ്ങള്‍ക്ക് അപൂര്‍വശോഭയാണിപ്പോള്‍. വര്‍ഷങ്ങള്‍ക്കുശേഷം വന്ന ജലജപത്തിന് സാക്ഷിയാകാന്‍ നൂറുകണക്കിനാളുകള്‍ എത്തുന്നു. ജലത്തില്‍ തൊട്ട് മന്തംജപിക്കുന്ന വൈദികര്‍ക്കൊപ്പം കരയില്‍ ഭക്തരും പങ്കാളികളാകുന്നു. മഴ അവര്‍ക്ക് പ്രശ്നമാകുന്നില്ല.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് മുറജപത്തോടൊപ്പം ജലജപവും അനുഷ്ഠിക്കുന്നത്. ജലം സംശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പാരിസ്ഥിതപാഠം കൂടിയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഈമാസം 20 ന് വെളുപ്പിന് തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്‍റെ കാര്‍മികത്വത്തിലാണ് ആറുകൊല്ലത്തിലൊരിക്കല്‍ നടത്തുന്ന മുറജപം തുടങ്ങിയത്. വേദത്തിന് പുറമെ ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍ , ഇതിഹാസങ്ങള്‍ തുടങ്ങിയവയും പാരായണം ചെയ്യും. ഏഴുദിവസത്തെ മന്ത്രജപം ഉള്‍ക്കൊള്ളുന്നതാണ് ഒരുമുറ. ഇങ്ങനെ എട്ടുമുറകള്‍ ചേര്‍ന്നതാണ് 56 ദിവസത്തെ മുറജപം. ജനുവരി 14 ന് ലക്ഷദീപത്തോടെ ഉത്സവം സമാപിക്കും. 1750 അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് മുറജപത്തിന് തുടക്കം കുറിച്ചത്.