വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കാന്‍ ഇലക്ഷന്‍കമ്മിഷന്‍റെ ഹബ്ബുകളെ ആശ്രയിച്ച് സംസ്ഥാനത്തെ ആയിരക്കണക്കിന് വോട്ടര്‍മാര്‍. നാലാംതീയതിവരെ പൂരിപ്പിച്ച ഫോമുകള്‍ ബി.എല്‍.ഒക്കു നല്‍കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ഡോ.രത്തന്‍ഖേല്‍ക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബുധനാഴ്ച എസ്.ഐ.ആറിനെതിരെയുള്ള കേസ് സുപ്രീം കോടതി പരിഗണിക്കും മുന്‍പ് പരമാവധി ഫോമുകള്‍ ഡിജിറ്റെസ് ചെയ്യാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ കാഴ്ചയാണിത്. ഒന്നിനു പിറകെ ഒന്നായി എസ്.ഐ.ആര്‍ ഫോമുകളുമായി ഹബ്ബുകളിലേക്ക് എത്തുകയാണ് വോട്ടര്‍മാര്‍. 2002 ലെ പട്ടികയിലെ പേരുകണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് അധികവും. ഫോം പൂരിപ്പിക്കാനുള്ള പ്രയാസം നേരിടുന്നവരുമുണ്ട്.
ഫോം സ്വീകരിക്കാന്‍ ഹബ്ബുകളൊരുക്കിയിടത്ത് ബി.എല്‍ഒമാരെ സഹായിക്കാനംു പ്രവര്‍ത്തനം പരിശോധിക്കാനും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ എത്തി. ജോലിഭാരം എന്ന പരാതി ആവര്‍ത്തിക്കുകയാണ് ബി.എല്‍ഒമാര്‍,എങ്കിലും ഹബ്ബുകള്‍ സഹായകരമാണ്. ഡിജിറ്റെസേഷന്‍പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളാണ് ബി.എല്‍.ഒമാരെ സഹായിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ച എസ്.ഐ.ആറിനെതിരെ സംസ്ഥാനം നല്‍കിയ കേസ് വീണ്ടും പരിഗണിക്കും മുന്‍പ് പരമാവധി ഫോമുകള്‍ സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ കണക്ക് കോടതിയെ അറിയിച്ച് അനുകൂലമായ വിധി നേടുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ലക്ഷ്യം.