എസ്ഐആര്‍ എന്യുമറേഷന്‍ ഫോം വിതരണത്തില്‍ മുന്നേറി കേരളം. 97.23 ശതമാനം ഫോമുകള്‍ ഇതുവരെ വിതരണം ചെയ്തു. 2.78 കോടി വോട്ടര്‍മാരില്‍ 2.70 കോടിയും ഫോം സമര്‍പ്പിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും 96 ശതമാനത്തില്‍ താഴെ
അതേസമയം, എസ്.ഐ.ആര്‍ ഫോമുകള്‍ ഇന്നു തന്നെ തിരികെ വാങ്ങാന്‍ ബി.എല്‍.ഒ മാര്‍ക്ക് നിര്‍ദേശം. മിക്കയിടങ്ങളിലും ഇതിനായുള്ള ഹബ്ബുകള്‍ ഇന്നു പ്രവര്‍ത്തിക്കും. നാളെയോടെ കഴിയുന്നത്ര ഫോമുകള്‍ തിരികെ വാങ്ങാനും 26 ന് മുന്‍പ് ഡിജിറ്റെസ് ചെയ്യാനുമാണ് നീക്കം.
26 ന് സുപ്രീം കോടതി എസ്.ഐ.ആര്‍ കേസു പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന ശതമാനക്കണക്ക് കാണിക്കുകയാണ് ലക്ഷ്യം എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിവേഗതില്‍ എസ്.ഐ.ആര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ബി.എല്‍.ഒ മാര്‍ക്കും വോട്ടര്‍മാര്‍ക്കും കടുത്ത സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്.