മണിക്കൂറുകളുടെ ഇടവേളയിൽ സഹോദരങ്ങളുടെ ഭാര്യമാർ മരിച്ചു. എറണാകുളംജില്ലയിലെ കോലഞ്ചേരിയിലാണ് സംഭവം.
പുറ്റുമാനൂർ പൊല്ലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ സാറാമ്മയുടെ (79) സംസ്കാര ചടങ്ങുകൾക്കിടെയാണ് സഹോദരൻ പരേതനായ അബ്രഹാമിന്‍റെ ഭാര്യ മറിയാമ്മയും (85) മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് വേളൂർ മൗണ്ട് സഖാ സെന്റ് ജോർജ് പള്ളി സെമിത്തേരിയിലായിരുന്നു സാറാമ്മയുടെ സംസ്കാരം. മറിയാമ്മയുടെ സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പുത്തൻകുരിശ് ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ നടത്തി.